Skip to main content

കോഴ്സുകൾ

"സ്ട്രോങ്ങ് റൂട്ട്സ്" ഫൗണ്ടേഷൻ കോഴ്സ്

(പ്രായം 7–15)

അടിസ്ഥാന പാഠഭാഗങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തത്.

വിഷയങ്ങൾ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, അറബിക്.

ലക്ഷ്യം: മുൻ വർഷങ്ങളിലെ പഠന വിടവുകൾ (Gaps) കണ്ടെത്തി അവ പരിഹരിക്കുക. പഠനത്തോടുള്ള ഭയത്തെ (Fear) മാറ്റി വ്യക്തിഗതമായ പരിശീലനത്തിലൂടെ വിഷയത്തോടുള്ള സ്നേഹമാക്കി (Love) മാറ്റുക.

✨ ഹൈലൈറ്റ്: ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധയും (1-on-1 attention) വ്യക്തിഗതമായ പഠനരീതിയും (Personalized daily routine). 

അക്കാദമിക് മാസ്റ്ററി

(KG മുതൽ 12-ാം ക്ലാസ് വരെ)

കേരള സ്റ്റേറ്റ്, CBSE, ICSE ,IGCSE സിലബസുകൾക്ക് സമഗ്രമായ പിന്തുണ.

KG – 6-ാം ക്ലാസ്: എല്ലാ വിഷയങ്ങൾക്കും ഒരു അധ്യാപിക (Mother-Teacher) എന്ന നിലയിൽ കുട്ടികളുമായി നല്ലൊരു ബന്ധവും വിശ്വാസവും വളർത്തുന്നു.

7 – 12 ക്ലാസ്: ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവും ഉയർന്ന മാർക്കും നേടാൻ വിദഗ്ദ്ധരായ അധ്യാപകരുടെ (Specialist subject experts) സേവനം.

ഡിഫിക്കൾട്ട് സബ്ജക്ട് ലാബ് : ഫിസിക്സ്, കെമിസ്ട്രി, അല്ലെങ്കിൽ ഗണിതം—കുട്ടിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കായി മാത്രം കൂടുതൽ മണിക്കൂറുകൾ.

 "എക്സാം-റെഡി" റിവിഷൻ ട്രാക്ക്

(1 – 10 ക്ലാസ് വരെ)

വാർഷിക പരീക്ഷകളിൽ മികച്ച വിജയത്തിനായി ഫലപ്രദമായ തയ്യാറെടുപ്പ് (Results-oriented preparation).

ഉൾപ്പെടുന്നവ: കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പർ പരിശീലനം (PYQ sessions), പരീക്ഷാ സീരീസുകൾ (Exam series), ടൈം മാനേജ്‌മെന്റ് വർക്ക്‌ഷോപ്പുകൾ.

ഫലം : 100% ആത്മവിശ്വാസത്തോടെയും സമയബന്ധിതമായും പരീക്ഷകൾ പൂർത്തിയാക്കാൻ കുട്ടികൾ പ്രാപ്തരാകുന്നു.